Currency

ദോഹ ഹമദ് വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന

സ്വന്തം ലേഖകന്‍Monday, July 29, 2019 2:34 pm

ഖത്തര്‍: ദോഹ ഹമദ് വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പതിനെട്ട് ശതമാനത്തിന്റെ വര്‍ധനവാണ് ഈ വര്‍ഷം രണ്ടാം പാദം രേഖപ്പെടുത്തിയത്. ഈ വര്‍ഷം രണ്ടാം പാദത്തില്‍ ഇതുവരെ 9.38 മില്യണ്‍ യാത്രക്കാരാണ് വിമാനത്താവളം വഴി യാത്ര ചെയ്തത്. വിമാനത്താവളം നിലവില്‍ വന്നതിന് ശേഷം ഏറ്റവും തിരക്കേറിയ ഘട്ടമാണിതെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തെ അപേക്ഷിച്ച് 18.9 ശതമാനത്തിന്റെ വര്‍ധനവാണ് യാത്രക്കാരുടെ എണ്ണത്തില്‍ ഈ സമയം രേഖപ്പെടുത്തിയത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസം ദോഹ വിമാനത്താവളത്തില്‍ രേഖപ്പെടുത്തിയ വിമാന പോക്കുവരവിന്റെ എണ്ണം 56, 452 ആണ്. ഇക്കാര്യത്തിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5.4 ശതമാനത്തിന്റെ വര്ധനവുണ്ടായി.

അഭിമാനകരമായ നേട്ടമാണിതെന്നും യാത്രക്കാര്‍ ഏറെ ഇഷ്ടപ്പെടുന്ന രീതിയിലേക്ക് ദോഹ വിമാനത്താവളത്തെ മാറ്റിയെടുക്കാനായതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും വിമാനത്താവളം മേധാവി ബദര് മുഹമ്മദ് അല്‍ മീര്‍ ചൂണ്ടിക്കാട്ടി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x