
ദോഹ: കാല്‍നടയാത്രക്കാരുടെ ഗതാഗത ലംഘനങ്ങള്‍ക്ക് ഇന്നു മുതല്‍ പിഴ ഈടാക്കും. 500 റിയാല്‍ വരെയാണ് പിഴ ഈടാക്കുന്നത്. ഡിവൈഡറുടെ മധ്യത്തിലൂടെയോ വശങ്ങളിലെ നടപ്പാതകള്‍ ഉപയോഗിക്കാതെയോ നടന്നാല്‍ 100 റിയാല്‍ ആണ് പിഴ. ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാതെയും സീബ്രാ ലൈന്‍ ഉപയോഗിക്കാതെയും റോഡ് കുറുകെ കടക്കുന്നതിന് പിഴ 200 റിയാല്‍. ഇന്റര്‍സെക്ഷനുകളില്‍ ഗതാഗത സിഗ്നലുകള്‍ അവഗണിച്ച് റോഡ് കുറുകെ കടക്കുകയോ സൈനിക പരേഡുകള്‍ക്കും മറ്റുമായി ഗതാഗത പൊലീസ് വാഹനങ്ങള്‍ നിര്‍ത്താനോ കടന്നു പോകാനോ അനുവദിക്കുന്ന സന്ദര്‍ഭങ്ങളില്‍ റോഡ് കുറുകെ കടന്നാലോ പിഴ 500 റിയാല്‍.
കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ഗതാഗത ജനറല്‍ ഡയറക്ടറേറ്റ് നടപടികള്‍ ശക്തമാക്കുന്നത്. സുരക്ഷിതമായ കാല്‍നടയാത്ര ഉറപ്പാക്കാന്‍ കഴിഞ്ഞ ഒരു മാസമായി രാജ്യത്തുടനീളമായി ശക്തമായ ബോധവല്‍ക്കരണ പരിപാടികളാണ് വകുപ്പ് നടത്തിയത്. രാജ്യത്തുടനീളം കാല്‍നടയാത്രക്കാര്‍ക്ക് നടപ്പാലങ്ങളും റോഡുകളില്‍ നടപാതകളും ഇരുമ്പ് ബാരിക്കേഡുകളുമെല്ലാം നിര്‍മിച്ച് കൂടുതല്‍ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.