
ദോഹ: രാജ്യത്ത് വാഹന റജിസ്ട്രേഷനില്‍ വര്‍ധന. ജൂണില്‍ റജിസ്റ്റര്‍ ചെയ്തത് 4,103 പുതിയ വാഹനങ്ങളാണ്. ഇത് പ്രകാരം പ്രതിമാസ വര്‍ധന 27.6% ആണ്. വാര്‍ഷിക വര്‍ധന 4.9%. ജൂണില്‍ 5,736 ഡ്രൈവിങ് ലൈസന്‍സ് വിതരണം ചെയ്തു. കഴിഞ്ഞ വര്‍ഷം ഈ സമയത്തെക്കാള്‍ 11.1 % വര്‍ധനയുണ്ടെന്ന് ആസൂത്രണ കണക്കെടുപ്പ് മന്ത്രാലയത്തിന്റെ പ്രതിമാസ ബുള്ളറ്റിനില്‍ വ്യക്തമാക്കി.
രാജ്യത്തെ ജനസംഖ്യയില്‍ 2.2 ശതമാനമാണ് വാര്‍ഷിക വര്‍ധന. കഴിഞ്ഞ വര്‍ഷം ജൂണില്‍ 25.8 ലക്ഷം ആയിരുന്നു. ഇത്തവണ 26.4 ലക്ഷമായി ഉയര്‍ന്നു. അതേസമയം, മധ്യവേനല്‍ അവധിക്ക് പ്രവാസികളില്‍ ഭൂരിഭാഗവും സ്വദേശങ്ങളിലേക്ക് മടങ്ങിയതിനാല്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ജനസംഖ്യയില്‍ കുറവ് വന്നേക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.