
മസ്‌കത്ത്: ഒമാന്‍ പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് ഇനി 77 രാഷ്ട്രങ്ങളില്‍ വിസ ഇല്ലാതെ പ്രവേശിക്കാം. കൂടുതല്‍ ശക്തമായ പാസ്പോര്‍ട്ടുകളുടെ നിരയില്‍ ആഗോള തലത്തില്‍ 67ാം സ്ഥാനത്തേക്ക് ഒമാന്‍ പാസ്പോര്‍ട്ട് ഉയരുകയും ചെയ്തതായി 2019 ഹെന്‍ലി പാസ്പോര്‍ട്ട് പട്ടിക വ്യക്തമാക്കുന്നു. 199 രാഷ്ട്രങ്ങളുടെ പാസ്പോര്‍ട്ടുകളുടെ സ്ഥാനമാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അടുത്തിടെ വിവിധ രാജ്യങ്ങളാണ് ഒമാനി പൗരന്‍മാര്‍ക്ക് ഓണ്‍ അറൈവല്‍ വീസാ സംവിധാനം ഏര്‍പ്പെടുത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ രാഷ്ട്രങ്ങള്‍ ഒമാനികള്‍ക്ക് ഓണ്‍ അറൈവല്‍ വീസാ സംവിധാനം ഏര്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് ഡാറ്റ്, വിദഗ്ധ പഠനങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ഒമാന്‍ പാസ്പോര്‍ട്ടിന്റെ മികവ് അടയാളപ്പെടുത്തിയിരിക്കുന്നത്.
ജപ്പാന്‍, സിംഗപ്പൂര്‍ പാസ്പോര്‍ട്ടുകളാണ് ആദ്യ സ്ഥാനങ്ങളില്‍. 189 രാഷ്ട്രങ്ങളിലേക്ക് വിസയില്ലാതെ രണ്ട് രാഷ്ട്രങ്ങളുടെയും പാസ്പോര്‍ട്ടുള്ളവര്‍ക്ക് പ്രവേശനം സാധ്യമാകും. ആഗോള തലത്തില്‍ 20ാം സ്ഥാനത്തുള്ള യുഎഇ പാസ്പോര്‍ട്ടാണ് മേഖലയില്‍ ഒന്നാം സ്ഥാനത്ത്. കുവൈത്ത്, ഖത്തര്‍, ബഹ്റൈന്‍, സൗദി അറേബ്യ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നിവയുടെ പാസ്പോര്‍ട്ടുകളാണ് മേഖലയില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.