
മസ്‌കത്ത്: ദുകമിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത് അധികൃതരുടെ പരിഗണനയില്‍. തീരപ്രദേശമായ ദുകമിലേക്ക് സര്‍വിസ് തുടങ്ങുന്നത് സംബന്ധിച്ച് ബജറ്റ് വിമാന കമ്പനിയായ സലാം എയറുമായി ചര്‍ച്ചകള്‍ നടന്നുവരുകയാണെന്ന് ദുകം പ്രത്യേക സാമ്പത്തിക മേഖലാ അതോറിറ്റിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
നിലവില്‍ ഒമാന്‍ എയര്‍ മാത്രമാണ് മസ്‌കത്തില്‍ നിന്ന് ദുകമിലേക്ക് സര്‍വിസ് നടത്തുന്നത്. ആഴ്ചയില്‍ 15 സര്‍വിസുകളാണ് ഉള്ളത്. മസ്‌കത്തില്‍ നിന്ന് 536 കിലോമീറ്ററാണ് ദുകമിലേക്ക് റോഡുമാര്‍ഗം സഞ്ചരിക്കേണ്ടത്. 2016 നവംബറില്‍ ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് മസ്‌കത്തില്‍ നിന്ന് ദുകമിലേക്ക് പ്രതിദിന ബസ് സര്‍വിസും ആരംഭിച്ചിട്ടുണ്ട്.
ദുകമില്‍ കൂടുതല്‍ നിക്ഷേപ പദ്ധതികള്‍ വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ യാത്രാസൗകര്യങ്ങളൊരുക്കണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സലാം എയറുമായി ചര്‍ച്ചകള്‍ നടക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.