Currency

ഈദ് ആഘോഷങ്ങള്‍ക്ക് ഒരുങ്ങി ഖത്തര്‍; വിപുലമായ പരിപാടികള്‍

സ്വന്തം ലേഖകന്‍Thursday, August 8, 2019 2:39 pm

ദോഹ: ഖത്തറില്‍ ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ അന്തിമ ഘട്ടത്തില്‍. ബീച്ചുകള്‍, പാര്‍ക്കുകള്‍ തുടങ്ങി ആഘോഷ കേന്ദ്രങ്ങള്‍ വൃത്തിയാക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. വേനല്‍കാല ആഘോഷങ്ങളുടെ സമാപനം കൂടിയാണ് ഇത്തവണത്തെ ബലി പെരുന്നാളെന്നതിനാല്‍ വിപുലമായ പരിപാടികളാണ് ദോഹയില്‍ നടക്കുന്നത്. കോര്‍ണീഷ്, വിവിധ ബീച്ചുകള്‍, പാര്‍ക്കുകള്‍ തുടങ്ങി സന്ദര്‍ശകരെത്താന്‍ സാധ്യതയുള്ള ഇടങ്ങളെല്ലാം ആഘോഷങ്ങളുടെ മുന്നോടിയായി വൃത്തിയാക്കി.

ഓഗസ്റ്റ് 11 ഞായര്‍ മുതല്‍ 15 വ്യാഴം വ്യാഴം വരെയാണ് ഖത്തറില്‍ ബലിപെരുന്നാള്‍ പൊതു അവധി. തുടര്‍ന്ന് വരുന്ന വെള്ളിയും ശനിയും വാരാന്ത്യ അവധിയായതിനാല്‍ ഫലത്തില്‍ ഏഴ് ദിവസം അവധി ലഭിക്കും. അവധിയുള്ള ഏഴ് ദിവസങ്ങളിലും പൊതുജനാരോഗ്യകേന്ദ്രമായ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ എല്ലാ അടിയന്തിര സേവനങ്ങളും പതിവുപോലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഒ.പി വിഭാഗം ഓഗസ്റ്റ് 11 മുതല്‍ പതിനാല് വരെയുള്ള നാല് ദിവസം പ്രവര്ത്തിക്കുന്നതല്ല.

ആഘോഷങ്ങളുടെ മുന്നോടിയായുള്ള ആരോഗ്യവകുപ്പിന്റെ പരിശോധനകള്‍ രാജ്യത്തന്റെ എല്ലാ ഭാഗങ്ങളിലും തുടരുകയാണ്. ഭക്ഷണശാലകള്‍, ഗ്രോസറികള്‍, അറവുശാലകള്‍, തുടങ്ങി വ്യാപാര കേന്ദ്രങ്ങളിലെല്ലാം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x