Currency

ആരോഗ്യ മേഖലയില്‍ 18 തസ്തികളില്‍ സംവരണം ഏര്‍പ്പെടുത്തി ഒമാന്‍

സ്വന്തം ലേഖകന്‍Thursday, August 8, 2019 2:56 pm

ഒമാന്‍: ആരോഗ്യ മേഖലയില്‍ 18 തസ്തികളില്‍ ഒമാനികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തി ഒമാന്‍ ആരോഗ്യ മന്ത്രാലയം. റസ്പിറേറ്ററി തെറാപി ടെക്‌നീഷ്യന്‍, അള്‍ട്രാസൗണ്ട് കാര്‍ഡിയോഗ്രാഫി ടെക്‌നീഷ്യന്‍, റേഡിയോ ഗ്രാഫി ടെക്‌നീഷ്യന്‍, സ്ലീപ് ഡിേസാര്‍ഡര്‍ ടെക്‌നീഷ്യന്‍, മെഡിക്കല്‍ ഫിസിസ്റ്റ്‌സ്, ആര്‍ടിഫിഷ്യല്‍ ലിംബ് ടെക്‌നീഷ്യന്‍, കാര്‍ഡിയാക് പെര്‍ഫ്യുഷന്‍ ടെക്‌നീഷ്യന്‍, മെന്റല്‍ ഹെല്‍ത്ത് ടെക്‌നീഷ്യന്‍സ് എന്നിവയിലാണ് സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നത്. ആരോഗ്യ മന്ത്രാലയത്തില്‍ കൂടുതല്‍ മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുകയാണ് സംവരണത്തിന്റെ ലക്ഷ്യം.

ഈ വര്‍ഷം ഫെബ്രുവരിയില്‍ 200 വിദേശി നേഴ്‌സുമാര്‍ക്ക് പകരം സ്വദേശികളെ നിയമിച്ചിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 600 വിദേശി നേഴ്‌സുമാര്‍ക്ക് പകരം ഒമാനി നേഴ്‌സുമാരെ നിയമിച്ചിരുന്നു. ഫാര്‍മസിസ്റ്റ്, അസി.ഫാര്‍മസിസ്റ്റ് തസ്തികകളില്‍ ജോലി ചെയ്തിരുന്ന മലയാളികളടക്കം നിരവധി വിദേശികള്‍ക്കും അടുത്തിടെ തൊഴില്‍ നഷ്ടമായിരുന്നു.

ആരോഗ്യ രംഗത്ത് സ്വകാര്യ മേഖലയിലും സ്വദേശിവത്കരണം നടന്നുവരുന്നുണ്ട്. പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പരിശീലന സ്ഥാപനങ്ങളില്‍ നിന്നും നിരവധി ബിരുദധാരികള്‍ പുറത്ത് വരുന്നത് കണക്കിലെടുത്താണ് സ്വദേശിവത്കരണ തോത് ഉയര്‍ത്തുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x