
ദോഹ: വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ‘ബാക്ക് ടു സ്കൂള്‍’ ക്യാംപെയ്ന് 14ന് തുടങ്ങും. ‘വിദ്യാഭ്യാസത്തോടൊപ്പം നമ്മള് ഖത്തറിനെ സൃഷ്ടിക്കും’ എന്ന പ്രമേയം അടിസ്ഥാനമാക്കി കിഡ്സാനിയ ദോഹയില്‍ 14നും മാള്‍ ഓഫ് ഖത്തറില്‍ 16നുമാണ് ക്യാംപെയ്ന് തുടക്കം. നീണ്ട മധ്യവേനല്‍ അവധിക്കു ശേഷം പഠനത്തിനു വിദ്യാര്‍ഥികളെ സജ്ജരാക്കാന്‍ ലക്ഷ്യമിട്ടാണിത്.
പൊതുജനങ്ങളുമായുള്ള സമ്പര്‍ക്കം ശക്തിപ്പെടുത്തുക, വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും സ്കൂള്‍ ജീവനക്കാര്‍ക്കും പിന്തുണ നല്‍കുക എന്നിവയും ലക്ഷ്യമിടുന്നു. പഠനം, സയന്‍സ്, ലക്ഷ്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് മത്സരങ്ങളും പരിപാടികളുമാണ് ബാക്ക് ടു സ്കൂള്‍ ക്യാംപെയ്ന്റെ ഭാഗമായി മാളുകളില്‍ നടക്കുക. 24 വരെയാണ് ക്യാംപെയ്ന്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.