
ദോഹ: അല്‍ ഗരാഫ ഇന്റര്‍ചേഞ്ച് (ഇമിഗ്രേഷന്‍) പൂര്‍ണമായും ഗതാഗതത്തിന് തുറന്നതായി പൊതുമരാമത്ത് വകുപ്പ് (അഷ്ഗാല്‍) അറിയിച്ചു. അല്‍ ഗരാഫ റൗണ്ട് എബൗട്ട് സിഗ്‌നല്‍ നിയന്ത്രിത ഇന്റര്‍സെക്ഷനാക്കി മാറ്റിയതിനൊപ്പം ഫെബ്രുവരി 22 സ്ട്രീറ്റിലെ സര്‍വീസ് റോഡുകളും വികസിപ്പിച്ചു. ഏറ്റവും തിരക്കേറിയ ഇന്റര്‍സെക്ഷനുകളിലൊന്നാണ് അല്‍ ഗരാഫ.
സിഗ്നല്‍ സംവിധാനത്തിലേക്ക് മാറിയതോടെ ഗതാഗതകുരുക്കിന് പരിഹാരമാകുകയും സുഗമമായ യാത്ര ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ദോഹയെ രാജ്യത്തിന്റെ വടക്കന്‍ മേഖലകളുമായി ബന്ധിപ്പിക്കുന്നതാണ് അല്‍ ഗരാഫ ഇന്റര്‍സെക്ഷന്‍. അല്‍ ലുഖ്ത, മദീനത്ത് ഖലീഫ, അല്‍ മെസ്സില, അല്‍ റയ്യാന്‍ എന്നിവിടങ്ങളിലേക്ക് വേഗത്തില്‍ എത്താം.
അല്‍ ഗരാഫ പാലത്തിലെ നടപ്പാതകള്‍ പുതുക്കുന്ന ജോലികള്‍ നടക്കുന്നതിനാല്‍ പാലത്തില്‍ നിന്ന് ഒരു ദിശയിലേക്കുള്ള പാത നാളെ മുതല്‍ 4 ദിവസത്തേക്ക് അടയ്ക്കും. വടക്ക് നിന്ന് അല്‍ ദുഹെയ്ലിലേക്കുള്ള പാതയാണ് അടയ്ക്കുന്നത്. പാലത്തിന്റെ വടക്ക് നിന്ന് അല്‍ ദുഹെയ്ലിലേക്ക് വരുന്നവര്‍ ഇന്റര്‍ചേഞ്ചിലെ രണ്ടു വരി ഗതാഗത സിഗ്നല്‍ ഉപയോഗിക്കണം. അടയാള ബോര്‍ഡുകള്‍ സ്ഥാപിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.