
ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസി വെള്ളിയാഴ്ച്ച പ്രവാസി ഇന്ത്യക്കാര്‍ക്കായി ഹെല്‍പ്പ് ഡെസ്ക് സംഘടിപ്പിക്കുന്നു. അല്‍ ഖോറിലെ അല്‍ വഹ ക്ലബിലാണ് ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തിക്കുക. രാവിലെ പത്ത് മുതല്‍ പന്ത്രണ്ട് വരെയും ഉച്ചക്ക് ഒന്നര മുതല്‍ രണ്ടര വരെയുമാണ് ഹെല്‍പ്പ് ഡെസ്ക്കിന്റെ സേവനം ഉണ്ടാവുക.
ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറമാണ് ഹെല്‍പ്പ് ഡെസ്ക് സംഘടിപ്പിക്കുന്നത്. വിവിധ വിഷയങ്ങളില്‍ പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്ക് നേരിട്ടെത്തി ഹെല്‍പ്പ് ഡെസ്കിന്റെ സേവനം ഉപയോഗിക്കാവുന്നതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.