
മസ്കത്ത്: ഒമാനിലെത്തിയ വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷം 32 ലക്ഷം പേരാണ് രാജ്യത്ത് എത്തിയത്. 2017ല്‍ 31 ലക്ഷം പേര് എത്തിയ സ്ഥാനത്താണിത്. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ടൂറിസം മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് നടത്തി വരുന്നത്.
ഇന്ത്യയടക്കം രാജ്യങ്ങളില്‍ ഒമാെന്റ ടൂറിസം സാധ്യതകളെ കുറിച്ച് റോഡ്ഷോകളടക്കം ടൂറിസം വകുപ്പ് നടത്തുന്നുണ്ട്. ഇലക്ട്രോണിക് വിസയും ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ക്ക് ഹോട്ടല്‍ ബുക്കിങ് വേണമെന്ന വ്യവസ്ഥ ഒഴിവാക്കിയതുമെല്ലാം ഒമാനിലേക്കുള്ള സഞ്ചാരികളുടെ വരവ് വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.