
ദോഹ: ദോഹ ഫെസ്റ്റിവല്‍ സിറ്റിയിലെ ലെഗോ മേളയില്‍ സന്ദര്‍ശകരുടെ തിരക്കേറുന്നു. കുട്ടികളുടെ ക്രിയാത്മകത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് മേള. മേളയിലെ ലെഗോ ഫ്രണ്ട്സ് സോണില്‍ രസകരവും വിചിത്രവുമായ നാല് കഥാപാത്രങ്ങളാണ് സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത്. ഫോട്ടോ ബൂത്ത്, ഡിസ്‌കോ, ഡ്യൂപ്ളോ തീവണ്ടി, ജംഗിള്‍ സോണ്‍ തുടങ്ങി ഒട്ടേറെ കാഴ്ചകളാണ് 6 സോണുകളിലായി ഒരുക്കിയിരിക്കുന്നത്.
താഴത്തെ നിലയില്‍ സെന്റര്‍ കോര്‍ട്ടിലെ ലെഗോ ഡ്യൂപ്ളോ സോണിലാണ് കുട്ടികള്‍ക്കുള്ള പരിപാടികള്‍. എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന പരിപാടികളാണുള്ളത്. ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10 വരെ നീളുന്ന മേളയില്‍ പ്രവേശനം സൗജന്യമാണ്. സെപ്റ്റംബര്‍ 17 വരെയാണ് മേള.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.