
ദോഹ: സിവില്‍ ഡിഫന്‍സ് ഇന്റര്‍സെക്ഷനും ഗള്‍ഫ് ഇന്റര്‍ചെയ്ഞ്ചിനും (പഴയ മന്നാഈ റൗണ്ട് എബൗട്ട്) ഇടയില്‍ 1.3 കിലോമീറ്റര്‍ നീളത്തില്‍ ഒനൈസ സ്ട്രീറ്റിലെ ഇരുവശത്തേക്കുമുള്ള ഓരോ പാതകള്‍ താല്‍കാലികമായി അടച്ചു. ബി റിങ് റോഡ് വികസന പദ്ധതിയുടെ ഭാഗമായി രണ്ടുമാസത്തേക്കാണ് പാതകള്‍ അടച്ചിടുന്നത്. പബ്ലിക് വര്‍ക്‌സ് അതോറിറ്റി അശ്ഗാലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പാത അടച്ചിടുന്നതുമായി ബന്ധപ്പെട്ട് ആവശ്യമായ അടയാളങ്ങളും നിര്‍ദേശങ്ങളും പദ്ധതി പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ടെന്നും ഡ്രൈവര്‍മാര്‍ ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നും വേഗപരിധി പാലിക്കണമെന്നും അശ്ഗാല്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.