
ദോഹ: മൈദറില്‍ ഗലീലിയോ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സി.ബി.എസ്.ഇ സിലബസ് പിന്തുടരുന്ന സ്കൂള്‍ ആധുനിക സൗകര്യങ്ങളോടെയാണ് സജ്ജമായിരിക്കുന്നത്. പുതിയ കെട്ടിടത്തിലേക്ക് സ്കൂള്‍ അടുത്തുതന്നെ മാറുമെന്നും അധികൃതര്‍ പറഞ്ഞു. ഔദ്യോഗിക ചടങ്ങ് ആഗസ്റ്റ് 22ന് മൈദറിലെ സ്കൂള്‍ കാമ്പസില്‍ നടന്നു.
നാളേക്കുള്ള ലോകത്തിലെ വിവിധ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യര്‍ഥികളെ വാര്‍ത്തെടുക്കുക എന്നതാണ് സ്കൂളിന്റെ ലക്ഷ്യം. ഉന്നത യോഗ്യതയുള്ള അധ്യാപകരാണ് നേതൃത്വം നല്‍കുക. കുട്ടികളുടെ മറ്റ് സാമൂഹിക- മാനസിക- നിര്‍മാണാത്മകമായ കഴിവുകളും വളര്‍ത്തിയെടുക്കും. ഇക്കോ ക്ലബ്, ലിറ്റററി ലാബ്, സയന്‍സ് ക്ലബ്, ആര്‍ട്ട് ക്ലബ് തുടങ്ങിയവ വഴി വിദ്യാര്‍ഥികളും അധ്യാപകരും ഒരുമിച്ച് പ്രവര്‍ത്തിക്കും.
സ്കൂള്‍ തലത്തിലും മറ്റുമുള്ള വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാനായി വിദ്യാര്‍ഥികളെ പ്രാപ്തരാക്കും. കെ.ജി വണ്‍, കെ.ജി ടു, ഗ്രേഡ് വണ്‍, ഗ്രേഡ് ടു, ഗ്രേഡ് 3, ഗ്രേഡ് 4, ഗ്രേഡ് 5, ഗ്രേഡ് 6 എന്നീ ക്ലാസുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, മൂല്യാധിഷ്ഠിത വിദ്യാഭ്യാസ രീതി, കായികവിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍, ദോഹക്കും പുറത്തും വാഹനസൗകര്യം തുടങ്ങിയവ പ്രത്യേകതകളാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.