Currency

വിദേശങ്ങളില്‍ ജോലി ചെയ്യുന്നവരുടെ നാട്ടില്‍ പഠിക്കുന്ന മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുമെന്ന് ഇന്ത്യന്‍ എംബസി

സ്വന്തം ലേഖകന്‍Wednesday, August 28, 2019 3:10 pm

ദോഹ: ഇന്ത്യയില്‍ പഠിക്കുന്ന വിദേശങ്ങളില്‍ ജോലി ചെയ്യുന്നവരുടെ മക്കള്‍ക്ക് വിദേശകാര്യമന്ത്രാലയം വിവിധ വിഭാഗങ്ങളിലായി 150 സ്‌കോളര്‍ഷിപ്പുകള്‍ അനുവദിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. വിദേശ ഇന്ത്യക്കാരുടെയോ വിദേശങ്ങളില്‍ തൊഴില്‍ എടുക്കുന്നവരുടെയോ ഇന്ത്യയില്‍ പഠിക്കുന്ന മക്കള്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍. ആകെ മാസവരുമാനം 4000 യു.എസ് ഡോളറിന് തുല്യമായ തുകയില്‍ കൂട്ടാത്തവരുടെ മക്കള്‍ക്കാണ് അര്‍ഹത. പഠനചെലവിന്റെ 75 ശതമാനം തുക ഇതുപ്രകാരം ഇന്ത്യാ ഗവണ്‍മെന്റ് വഹിക്കും.

താഴെ പറയുന്ന സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കാണ് അര്‍ഹത. എന്‍.ഐ.ടികള്‍, ഐ.ഐ.ടികള്‍, പ്ലാന്റിങ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ സ്‌കൂളുകള്‍, യു.ജി.സി, നാക് അംഗീകാരമുള്ള എ ഗ്രേഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍, ഇന്ത്യയിലെ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റികളില്‍ പഠിക്കുന്നവര്‍, 4. ഡി.എ.എസ്.എ സ്‌കീമിന് കീഴില്‍ വരുന്ന മറ്റു സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍.

ആദ്യവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളൂ. www.spdcindia.gov.in എന്ന സൈറ്റില്‍ വിശദവിവരങ്ങള്‍ ലഭ്യമാണ്. നിര്‍ദേശങ്ങള്‍ വിശദമായി വായിച്ചതിന് ശേഷം അപേക്ഷിക്കണമെന്ന് എംബസി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x