
ദോഹ: ഭരണ വികസന തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയം തൊഴിലാളികള്‍ക്കായി രാജ്യത്ത് നടപ്പാക്കിയ ഉച്ചവിശ്രമ നിയമം നാളെ അവസാനിക്കും. ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 31 വരെയാണ് നിയമം നടപ്പാക്കുന്നത്. മന്ത്രാലയത്തിന്റെ 2007 ലെ 16-ാം നമ്പര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കനത്ത ചൂടില്‍ സംരക്ഷണം നല്‍കാനായി തൊഴിലാളികള്‍ക്കായി ഉച്ചവിശ്രമം നിര്‍ബന്ധമാക്കിയത്. നിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ പരിശോധനയും സജീവമായിരുന്നു. വിവിധ സ്ഥലങ്ങളില്‍ തൊഴില്‍ നിയമലംഘനം അധികൃതര്‍ കണ്ടെത്തിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.