
ഒമാന്‍: സുരക്ഷാ കാരണം മുന്‍നിര്‍ത്തി 15 ഇഞ്ച് മാക്ബുക്ക് പ്രോ ലാപ്‌ടോപ്പിന് ഒമാന്‍ എയറും വിലക്കേര്‍പ്പെടുത്തി. യാത്രക്കാര്‍ ചെക്ക്ഡ് ലഗേജുകളില്‍ ലാപ്‌ടോപ്പ് കൊണ്ടുപോകുന്നതിനാണ് വിലക്കുള്ളത്. ഹാന്‍ഡ് ബാഗേജായി കൊണ്ടുപോകുന്നതിന് വിലക്കില്ല. ബാറ്ററി അമിതമായി ചൂടാകുന്നത് മൂലം പൊട്ടിത്തെറിക്കാനുള്ള സാധ്യത മുന്‍ നിര്‍ത്തി ചില മോഡല്‍ മാക്ബുക്ക് പ്രോ ലാപ്പ്ടോപ്പുകള്‍ നിര്‍മാതാക്കളായ ആപ്പിള്‍ കമ്പനി തിരിച്ചുവിളിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
എയര്‍ ഇന്ത്യ, ഇത്തിഹാദ്, ഇന്‍ഡിഗോ തുടങ്ങിയ അന്താരാഷ്ട്ര വിമാന കമ്പനികളും കഴിഞ്ഞ ദിവസങ്ങളിലായി ഈ മോഡല്‍ ചെക്ക്ഡ് ലഗേജുകളില്‍ കൊണ്ടുപോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.