Currency

വീണ്ടും സര്‍വീസുകള്‍ റദ്ദാക്കി ഒമാന്‍ എയര്‍; യാത്രക്കാര്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തും

സ്വന്തം ലേഖകന്‍Tuesday, September 3, 2019 12:21 pm

മസ്‌കത്ത്: ബോയിംഗ് 737 മാക്സ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് വീണ്ടും സര്‍വീസുകള്‍ റദ്ദാക്കി ഒമാന്‍ എയര്‍. ഒക്ടോബര്‍ 1 വരെ നിശ്ചിത റൂട്ടുകളിലെ സര്‍വീസുകള്‍ വിവിധ ഘട്ടങ്ങളിലായി റദ്ദാക്കി. കോഴിക്കോട്, ഹൈദരാബാദ്, സലാല, ബംഗളൂരു, മുംബൈ, ദുബായ്, ബഹ്റൈന്‍, ഗോവ, ദോഹ, അമ്മാന്‍, കറാച്ചി എന്നീ സെക്ടറുകളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.

നിശ്ചിത റൂട്ടുകളിലേക്കു നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് +96824531111 എന്ന കാള്‍ സെന്റര്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x