
ദോഹ: കത്താറ പൈതൃക കേന്ദ്രത്തിന്റെ മൂന്നാമത് രാജ്യാന്തര വേട്ട-ഫാല്‍ക്കണ്‍ പ്രദര്‍ശനത്തിന് ഇന്ന് തുടക്കമാകും. കത്താറയിലെ വിസ്ഡം സ്ക്വയറില്‍ 7 വരെയാണ് പ്രദര്‍ശനം. 1,000ത്തിലധികം ഫാല്‍ക്കണുകളുടെ പ്രദര്‍ശനം, വേട്ട നടത്താനുള്ള തന്ത്രങ്ങള്‍, ഫാല്‍ക്കണുകളെ പരിപാലനം സംബന്ധിച്ച് ക്ലാസുകള്‍, വേട്ടയ്ക്കുള്ള ആയുധങ്ങളുടേയും ഉപകരണങ്ങളുടേയും വിപണി, ഫാല്‍ക്കണുകളുടെ ലേലം എന്നിവ പ്രദര്‍ശനത്തില്‍ ഉണ്ട്. കൂടാതെ കരകൗശല ഉല്പന്ന വിപണികളും ഭക്ഷണ സ്റ്റാളുകളും ഉണ്ടാകും.
വിവിധ വിഭാഗങ്ങളിലായി ഒട്ടേറെ മത്സരങ്ങളും നടക്കും. മികച്ച ബുര്‍ഖ (ഫാല്‍കണിന്റെ ശിരോവസ്ത്രം) മത്സരവും നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നുമുതല്‍ രാത്രി 11 വരെയും മറ്റ് ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 9 വരെയുമാണ് പ്രവേശനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.