
മസ്കത്ത്: ഒമാനില്‍ സ്വദേശിവത്കരണത്തിന് വേഗം കൂട്ടിയതോടെ മുപ്പത്തിനാലായിരത്തിലധികം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമായി. സ്വദേശികള്‍ക്ക് ജോലി ഉറപ്പാക്കുന്നതിന്റെ ഭാഗമായി 87 തസ്തികകളില്‍ താല്‍ക്കാലിക വിസാ വിലക്ക് അടക്കം നടപടികള്‍ക്ക് ഒമാന്‍ കഴിഞ്ഞ വര്‍ഷം തുടക്കമിട്ടിരുന്നു. മൊത്തം 34266 വിദേശികള്‍ക്കാണ് സ്വകാര്യ മേഖലയില്‍ നിന്ന് ജോലി നഷ്ടപ്പെട്ടതെന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം അവസാനം രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണം 18.90 ലക്ഷമാണ്.
2017 അവസാനം ഇത് 19.24 ലക്ഷമായിരുന്നു. സ്വദേശികള്‍ക്ക് കൂടുതലായി തൊഴില്‍ ലഭ്യമാക്കാന്‍ കൈകൊണ്ടുവരുന്ന നയങ്ങളാണ് രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണം കുറയാനുള്ള കാരണങ്ങളിലൊന്ന്. ചില തസ്തികകളില്‍ വിദേശികളെ ജോലിക്കെടുക്കുന്നതിനുള്ള അനുമതി താല്‍ക്കാലികമായി മരവിപ്പിച്ചത് കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ ലഭിക്കാന്‍ സഹായകരമായിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.