
അബുദാബി: യുഎഇയില്‍ ഇന്ത്യന്‍ നഴ്സുമാരുടെ നിയമനത്തിന് തടസ്സമായി നിന്നിരുന്ന യോഗ്യതാ പ്രശ്നത്തിന് പരിഹാരമായി. ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ അംഗീകരിച്ച മൂന്നുവര്‍ഷത്തേയും മൂന്നര വര്‍ഷത്തെയും ജിഎന്‍എം ഡിപ്ലോമാ കോഴ്സുകള്‍ തുല്യമായിരിക്കുമെന്നും നിയമനങ്ങളില്‍ രണ്ട് കോഴ്സുകള്‍ക്കും തുല്യത ഉണ്ടെന്നും ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ ഉത്തരവിട്ടതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.
2004നുമുമ്പ് നഴ്സിങ് കൗണ്‍സിലിന്റെ ഡിപ്ലോമാ കോഴ്സ് മൂന്നുവര്‍ഷമായിരുന്നു. പിന്നീട് ഇതിന്റെ ദൈര്‍ഘ്യം മൂന്നര വര്‍ഷമാക്കി. ഇതുകാരണം 2004നുമുമ്പ് പഠിച്ചിറങ്ങിയ ഒട്ടേറെപ്പേര്‍ക്ക് യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചില്ല. നേരത്തേ നിയമനം ലഭിച്ച പലര്‍ക്കും ജോലി നഷ്ടപ്പെടുകയും ചെയ്തു. രണ്ട് കോഴ്സുകളും തുല്യമാണെന്ന് ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ യുഎഇയുടെ നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സിലിനെ അറിയിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.