
ദോഹ: മുകായിനിസിലെ പുതിയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി ഉദ്ഘാടനം ചെയ്തു. ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ പുതിയ മൊബൈല്‍ ആപ്പും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ക്യു വെതര്‍ എന്ന പുതിയ ആപ്ലിക്കേഷനിലൂടെ ഉപയോക്താക്കള്‍ക്ക് കാലാവസ്ഥ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങളും മുന്നറിയിപ്പുകളും 24 മണിക്കൂറും ലഭ്യമാകും. വിഭിന്നങ്ങളായ കാലാവസ്ഥ ഘടകങ്ങളെക്കുറിച്ച് പ്രത്യേകം അറിയാനും കഴിയും.
പുതിയ കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിലെ പുതിയ കാലാവസ്ഥാ റഡാര്‍ സാങ്കേതികവിദ്യയിലും ശേഷിയിലും ഏറെ മുന്നിലാണ്. നൂതന റഡാറിലൂടെ കൂടുതല്‍ കൃത്യതയോടെ കാലാവസ്ഥാ മാറ്റങ്ങള്‍ നിരീക്ഷിക്കാനാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.