Currency

ആംബുലന്‍സിലെ ഇഡബ്യൂഎസ് സംവിധാനം വിജയം

സ്വന്തം ലേഖകന്‍Monday, September 16, 2019 12:36 pm

ദോഹ: ആംബുലന്‍സിലെ അടിയന്തര മുന്നറിയിപ്പ് സംവിധാനത്തിന്റെ (ഇഡബ്യൂ എസ്) പരീക്ഷണം വിജയകരമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച്എംസി). പരീക്ഷണ പ്രവര്‍ത്തനം തുടങ്ങി 15 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ത്തന്നെ ആംബുലന്‍സുകളുടെ സേവനം കൂടുതല്‍ മികച്ചതായി. കാര്‍ഡ്രൈവര്‍മാരെ ആംബുലന്‍സുകളുടെ വരവ് നേരത്തെ അറിയിക്കുന്നതിനുള്ള സംവിധാമാണിത്.

എഫ്എം റേഡിയോ സംപ്രേഷണ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇഡബ്യൂഎസിന്റെ പ്രവര്‍ത്തനം. ആംബുലന്‍സുകളുടെ വരവ് 300 മീറ്റര്‍ ചുറ്റളവിലെ മറ്റു ഡ്രൈവര്‍മാരെ നേരത്തെ അറിയിക്കാനാകും. ഇതുവഴി അടിയന്തരഘട്ടങ്ങളില്‍ ആംബുലന്‍സുകള്‍ക്ക് സമയനഷ്ടം ഒഴിവാക്കി വേഗമെത്താം. കാറില്‍ എഫ്എം റേഡിയോ പ്രവര്‍ത്തിപ്പിച്ചിട്ടുണ്ടെങ്കില്‍ ആംബുലന്‍സുകളുടെ വരവ് റേഡിയോ വഴി അറിയിക്കും.

ഇംഗ്ലിഷ്, അറബിക് ഭാഷയില്‍ മുന്നറിയിപ്പ് ലഭിക്കും. മുന്നറിയിപ്പ് ശബ്ദം പുറപ്പെടുവിച്ച ശേഷമാകും അറിയിപ്പ് എന്നതിനാല്‍ ഡ്രൈവറുടെ ശ്രദ്ധ ലഭിക്കും. നിലവില്‍ 50 ആംബുലന്‍സുകളില്‍ ഇഡബ്യൂഎസ് സ്ഥാപിച്ചിട്ടുണ്ടെന്ന് എച്ച്എംസി ആംബുലന്‍സ് വിഭാഗം ഹെല്‍ത്ത്‌കെയര്‍ കോ-ഓര്‍ഡിനേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ തോമസ് റെയ്മാന്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x