Currency

സ്വദേശി സ്‌പോണ്‍സര്‍മാരില്ലാതെ വിദേശനിക്ഷേപകര്‍ക്ക് ഖത്തറില്‍ വിസ അനുവദിക്കുന്നു

സ്വന്തം ലേഖകന്‍Saturday, September 21, 2019 11:57 am

ദോഹ: ഖത്തറില്‍ സ്വദേശി സ്പോണ്‍സറില്ലാതെ തന്നെ വിദേശ നിക്ഷേപകര്‍ക്ക് വിസ അനുവദിക്കുന്നു. റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ക്കും ഗുണഭോക്താവിനും അഞ്ച് വര്‍ഷത്തേക്ക് വിസ അനുവദിക്കും. ഇത് സംബന്ധിച്ച പുതിയ നിയമത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഒപ്പുവെച്ചു.

ഖത്തറിലേക്കുള്ള പ്രവാസികളുടെ പ്രവേശനവും താമസവും എക്‌സിറ്റും സംബന്ധിച്ച 2015ലെ നിയമം ഭേദഗതി ചെയ്താണ് പുതിയനിയമത്തിന് രൂപംകൊടുത്തത്. ഭേദഗതിപ്രകാരം പ്രവാസിനിക്ഷേപകര്‍ക്ക് സ്‌പോണ്‍സര്‍ ഇല്ലാതെതന്നെ ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പിന് വിസ അനുവദിക്കാന്‍ സാധിക്കും. സ്വദേശികളല്ലാത്തവരുടെ നിക്ഷേപങ്ങള്‍ നിയന്ത്രിക്കുന്ന ചട്ടങ്ങള്‍പ്രകാരം അഞ്ച് വര്‍ഷത്തേക്കുള്ള സാമ്പത്തിക ഇടപാടുകള്‍ക്കാണ് ഇത്തരത്തില്‍ വിസ അനുവദിക്കുന്നത്. സമാനമായി റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ക്കും ഗുണഭോക്താവിനും അഞ്ച് വര്‍ഷത്തേക്ക് വിസ അനുവദിക്കും.

മന്ത്രിസഭ തീരുമാനിക്കുന്ന മറ്റു വിഭാഗങ്ങള്‍ക്കും ഈ രീതിയില്‍ വിസ അനുവദിക്കാനാവും. ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ പുതിയനിയമം നിലവില്‍വരും. പ്രവാസികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് കമ്പനികള്‍ തുടങ്ങുന്നത് സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിനും അമീര്‍ അംഗീകാരം നല്‍കി


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x