Currency

ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി നിര്യാതനായി

സ്വന്തം ലേഖകന്‍Saturday, September 21, 2019 12:07 pm

സലാല: ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി സലാലയില്‍ നിര്യാതനായി. കെട്ടിടനിര്‍മാണ തൊഴിലാളിയായ വടകര തിരുവള്ളൂര്‍ പൊന്‍മേരി സ്വദേശി സുര മൂഴിക്കല്‍ (40) ആണ് കഴിഞ്ഞദിവസം മരിച്ചത്. എട്ടുവര്‍ഷമായി സലാലയിലാണ് താമസം. രജിനയാണ് ഭാര്യ. മക്കള്‍: സിന്ധ്യ, ആദിത്യന്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x