Currency

ഒമാന്‍ വിമാനത്താവളങ്ങളില്‍ പുതിയ പരിശോധന സംവിധാനം ആരംഭിക്കും

സ്വന്തം ലേഖകന്‍Friday, September 27, 2019 12:17 pm

മസ്‌കത്ത്: ഒമാനിലെ വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ പരിശോധനക്ക് ആധുനിക സംവിധാനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി വാര്‍ത്ത വിനിമയ ഗതാഗത മന്ത്രി അഹമദ് ബിന്‍ മുഹമ്മദ് അല്‍ ഫുതൈസി അറിയിച്ചു. പുതിയ സാേങ്കതിക വിദ്യകള്‍ നടപ്പാക്കുന്നതിനായുള്ള തയാറെടുപ്പുകള്‍ നടക്കുകയാണ്. മുഖം തിരിച്ചറിയല്‍ സംവിധാനം, കണ്ണ് സ്‌കാനിങ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. പരീക്ഷണാടിസ്ഥാനത്തില്‍ ചില വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് മാത്രമാണ് ആദ്യം നടപ്പാക്കുക. ക്രമേണ മുഴുവന്‍ യാത്രക്കാര്‍ക്കും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പഴയ മസ്‌കത്ത് വിമാനത്താവളം വിനോദാത്മകമായ ടൂറിസം ഹബ്ബായി വികസിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു. മത്ര സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തിന്റെ കടല്‍തട പ്രദേശത്ത് ലോകോത്തര നിലവാരമുള്ള കടല്‍തീരമാക്കി മാറ്റുന്നതിനുള്ള വന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ്. ഒമാന്‍ വിമാനത്താവളങ്ങളെയും തുറമുഖങ്ങളെയും അന്താരാഷ്ട്ര തലത്തില്‍ കിടപിടിക്കാവുന്നയാക്കി ഉയര്‍ത്താന്‍ പദ്ധതികള്‍ തയാറാക്കുകയാണ്. ഒമാനിലെ തുറമുഖം കേന്ദ്രീകരിച്ചുള്ള പദ്ധതികള്‍ക്ക് ‘അസിയാദ്’ മേല്‍നോട്ടം വഹിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x