Currency

ഒമാനില്‍ ഇന്ധനവിലയില്‍ വര്‍ധനവ്

സ്വന്തം ലേഖകന്‍Tuesday, October 1, 2019 12:51 pm

മസ്‌കത്ത്: ഒമാനില്‍ ഒക്ടോബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. സെപ്തംബറിനെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കൂടും. എം95 പെട്രോളിന് നേരത്തെ 211 ബൈസയായിരുന്നെങ്കില്‍ ഒക്ടോബറില്‍ അത് 217 ബൈസയായാണ് കൂട്ടിയത്. നേരത്തെ 201 ബൈസയായിരുന്ന എം91 പെട്രോളിന് ഇനി 207 ബൈസയായിരിക്കും വില.

ഡീസല്‍ വിലയിലും നാല് ബൈസയുടെ വര്‍ദ്ധനവുണ്ടാകും. 245 ബൈസയാണ് ഒക്ടോബറില്‍ ഡീസലിന്റെ വില.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x