
ദോഹ: രാജ്യത്ത് താമസിക്കുന്ന എല്ലാവരും ദേശീയ മേല്‍വിലാസ നിയമപ്രകാരം തങ്ങളുടെ വിവരങ്ങള്‍ ആഭ്യന്തരമന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍. പൗരന്മാര്‍, പ്രവാസികള്‍, സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവക്കെല്ലാം തങ്ങളുടെ വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യാം. ഇതിനായി ഒന്നുകില്‍ മന്ത്രാലയത്തിന്റെ ഓഫിസുകളില്‍ നേരിട്ടെത്താം. അല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴി വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. നിയമത്തിലെ ആര്‍ട്ടിക്കിള്‍ 2 പ്രകാരം വ്യക്തി താമസിക്കുന്ന വിലാസം, ലാന്‍ഡ്‌ഫോണ്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, സ്വദേശത്തെ സ്ഥിരമേല്‍വിലാസം തുടങ്ങിയ വിവരങ്ങളാണ് നല്‍കേണ്ടത്.
സര്‍ക്കാര്‍, സ്വകാര്യമേഖലയിലെ ഉദ്യോഗസ്ഥര്‍ തങ്ങളുടെ തൊഴിലുടമയുടെ വിലാസവും നല്‍കണം. വിവരങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ അതുസംബന്ധിച്ച് ആ വ്യക്തി നല്‍കുന്ന വിശദീകരണം ഔദ്യോഗികമായി തന്നെ രേഖപ്പെടുത്തും. എന്നാല്‍, ഇതിന്റെ എല്ലാ നിയമ ഉത്തരവാദിത്തങ്ങളും ആ വ്യക്തിയില്‍ നിക്ഷിപ്തമായിരിക്കുകയും ചെയ്യും. ദേശീയ മേല്‍വിലാസം സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ 10,000 റിയാലില്‍ കുറയാത്ത പിഴ നല്‍കണം.
നിയമ നടപടികളിലേക്ക് കടക്കുന്നതിന് മുമ്പോ, അന്തിമവിധിക്ക് മുമ്പോ നിയമമന്ത്രിക്ക് അല്ലെങ്കില്‍ അദ്ദേഹം നിയമിക്കുന്ന പ്രതിനിധിക്ക് ലംഘനത്തില്‍ ഒത്തുതീര്‍പ്പ് അനുവദിക്കാം. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫിസുക ളിലെ മേല്‍വിലാസ രജിസ്റ്റര്‍ ഓഫിസില്‍ നേരിട്ടെത്തിയോ അല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴിയോ വിവരങ്ങള്‍ രജി സ്റ്റര്‍ ചെയ്യാം. വ്യക്തിഗത മേല്‍വിലാസം വ്യക്തികള്‍ നേരിട്ടും സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവയുടെ മേല്‍വിലാസ വിവരങ്ങള്‍ അതത് സ്ഥാപനങ്ങളുടെ ചുമതലപ്പെട്ട ഉദ്യോഗസ്ഥരുമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.