Currency

തിഹാമ, അല്‍ മന്‍സൂര്‍ സ്ട്രീറ്റുകളുടെ നവീകരണം പൂര്‍ത്തിയായി

സ്വന്തം ലേഖകന്‍Thursday, October 3, 2019 4:45 pm

ദോഹ: പഴയ വിമാനത്താവളത്തിലെ (ഏരിയ 45) തിഹാമ, അല്‍ മന്‍സൂര്‍ സ്ട്രീറ്റുകളുടെ നവീകരണം പൂര്‍ത്തിയായി. ഡി റിങ് റോഡിനേയും പഴയ വിമാനത്താവള റോഡിനേയും ബന്ധിപ്പിക്കുന്ന പ്രധാന സ്ട്രീറ്റുകളാണിവ. ഇതോടെ ഇവിടുത്തെ ഗതാഗത കുരുക്കിന് പരിഹാരമാകും.രണ്ട് സ്ട്രീറ്റുകളിലുമായി ഏകദേശം 1.4 കിലോമീറ്റര്‍ റോഡ് നവീകരിച്ചു.

പൊതുമരാമത്ത് വകുപ്പാണ് നവീകരണം നടത്തിയത്. അല്‍ ഹൊറിയ സ്ട്രീറ്റിനോട് ചേര്‍ന്നുള്ള അല്‍ മന്‍സൂര്‍ സ്ട്രീറ്റിലെ ഇന്റര്‍സെക്ഷനില്‍ റൗണ്ട് എബൗട്ട് നിര്‍മാണം, 150 പുതിയ പാര്‍ക്കിങ് സ്ഥലം, 1.4 കിലോമീറ്റര്‍ നടപ്പാത എന്നിവയാണ് നവീകരണത്തിലുള്‍പ്പെട്ടത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x