Currency

ശൈത്യകാല ക്യാമ്പിങ്; രജിസ്‌ട്രേഷന്‍ തിങ്കളാഴ്ച മുതല്‍

സ്വന്തം ലേഖകന്‍Friday, October 11, 2019 1:48 pm

ദോഹ: 2019-20 ശൈത്യകാല ക്യാമ്പിങ് സീസണിലേക്കുള്ള രജിസ്‌ട്രേഷന്‍ അടുത്ത തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ചു. രാജ്യം ശൈത്യകാലത്തേക്ക് കടക്കാനിരിക്കുകയാണ്. ശൈത്യകാലത്ത് വിവിധ മരൂഭൂപ്രദേശങ്ങളില്‍ ടെന്റുകള്‍ കെട്ടി താമസിക്കാനും മറ്റ് വിനോദങ്ങളില്‍ ഏര്‍പ്പെടാനും അധികൃതര്‍ വന്‍ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഇതിനായി നേരത്തേതന്നെ ബുക്ക് ചെയ്യേണ്ടതുണ്ട്. രജിസ്‌ട്രേഷന്‍ ഡിസംബര്‍ 31 വരെ തുടരും.

ക്യാമ്പിങ് സീസണ് ഒക്ടോബര്‍ 30ന് ഔദ്യോഗിക തുടക്കം കുറിക്കും. മാര്‍ച്ച് 30ന് അവസാനിക്കും. മന്ത്രാലയത്തിന് കീഴിലെ ക്യാമ്പിങ് റെഗുലേറ്റിങ് ആക്ടിവിറ്റീസ് സമിതിയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. രാജ്യത്തെ ഗവണ്‍മെന്റ് സര്‍വിസ് സെന്ററുകള്‍ വഴിയോ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (www.mme.gov.qa) വഴിയോ ക്യാമ്പിങ് സീസണ് അപേക്ഷകള്‍ സമര്‍പ്പിക്കാം. ഖത്തര്‍ മാള്‍, ഗള്‍ഫ് മാള്‍ എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 15 മുതല്‍ നാല് ദിവസം രജിസ്‌ട്രേഷന്‍ സൗകര്യം ലഭ്യമാണ്. ഓരോ പ്രദേശത്തും അനുവദിക്കപ്പെട്ട ക്യാമ്പുകളുടെ പരിധി അവസാനിക്കുന്നത് വരെ രജിസ്‌ട്രേഷന്‍ തുടരും. ക്യാമ്പിങ് സീസണ്‍ വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ നേരത്തേതന്നെ മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്.

ക്യാമ്പിങ് സീസണോടനുബന്ധിച്ച് മന്ത്രാലയം പബ്ലിക് ബീച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും. ക്യാമ്പിങ് സീസണിനിടെ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x