
ഒമാന്‍: തീവ്രവാദ മുക്ത രാജ്യങ്ങളില്‍ ആഗോള തലത്തില്‍ ഒമാന്‍ ഒന്നാം സ്ഥാനം. 2019 ആഗോള മത്സരക്ഷമതാ റിപ്പോര്‍ട്ടില്‍ ഒമാന്‍ അറബ് രാജ്യങ്ങളുടെ മുന്‍ നിരയില്‍. തീവ്രവാദ മുക്ത രാജ്യങ്ങളില്‍ ആഗോള തലത്തില്‍ ഒന്നാം സ്ഥാനമാണ് ഒമാനുള്ളത്. വാര്‍ഷിക പണപെരുപ്പ നിരക്ക് കുറവുള്ള രാജ്യവും ഒമാനാണ്.
നവീകരണം, നിയമചട്ടക്കൂടിന്റെ കാര്യക്ഷമത, കൊലപാതക നിരക്ക് എന്നീ വിഭാഗങ്ങളിലും ഒമാന്‍ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും നില മെച്ചപ്പെടുത്തി. സ്വതന്ത്ര നീതിന്യായ വ്യവസ്ഥ, റോഡ് ശൃംഖല തുടങ്ങിയ വിഭാഗങ്ങളിലും ഒമാന്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. റിപ്പോര്‍ട്ടില്‍ ആഗോളതലത്തില്‍ 53ാം സ്ഥാനവും അറബ് രാജ്യങ്ങളില്‍ ആറാം സ്ഥാനവുമാണ് ഒമാന്‍ ഉള്ളത്. മൊത്തം 141 രാജ്യങ്ങളെയാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്.
വേള്‍ഡ് ഇക്കണോമിക് ഫോറം നാഷനല്‍ കോംപറ്റിറ്റീവ്നെസ് ഒമാന്റെ സഹകരണത്തോടെ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയ വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സര്‍ക്കാരിന്റെ ദീര്‍ഘകാല വികസന കാഴ്ചപ്പാട്, തൊഴില്‍സേനയുടെ വൈവിധ്യം എന്നീ വിഭാഗങ്ങളില്‍ യഥാക്രമം ആഗോളതലത്തില്‍ ഏഴും ആറും സ്ഥാനങ്ങളാണ് സുല്‍ത്താനേറ്റിന് ഉള്ളത്. പൊലിസ് സേവനങ്ങളുടെ വിശ്വാസ്യത, തുറമുഖ സേവനങ്ങളുടെ കാര്യക്ഷമത എന്നീ വിഭാഗങ്ങളില്‍ അറബ്, ഗള്‍ഫ് മേഖലയില്‍ ഒമാന്‍ മൂന്നാം സ്ഥാനമാണ് ഉള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.