
ദോഹ: ഗര്‍ഭാശയ മുഴകള്‍ (ഫൈബ്രോയിഡ്) നീക്കം ചെയ്യാനായി സിദ്ര മെഡിസിനില്‍ അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള സിദ്ര ഫൈബ്രോയിഡ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. റോബട്ടിക് ശസ്ത്രക്രിയ ഉപയോഗിച്ചാണ് മുഴകള്‍ നീക്കം ചെയ്യുന്നത്. സിദ്ര മെഡിസിനിലെ ഗൈനക്കോളജി വിഭാഗമാണ് പുതിയ ക്ലിനിക്കല്‍ മള്‍ടിഡിസിപ്ലിനറി സേവനം നല്കുന്ന ഫൈബ്രോയിഡ് കേന്ദ്രം തുറന്നത്. ഇതോടെ ഗര്‍ഭാശയ മുഴകള്‍ നീക്കുന്നതിന് റോബട്ടിക് മൈമെക്ടമി സേവനം നല്കുന്ന മേഖലയിലെ ഏക ആശുപത്രിയായി സിദ്ര മെഡിസിന് മാറി. ഗര്‍ഭാശയ മുഴകള്‍ ഉള്ളവരോട് ഗര്‍ഭപാത്രം നീക്കം ചെയ്യാനാണ് സാധാരണ ശുപാര്‍ശ ചെയ്യുന്നത്.
എന്നാല്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിന് മുന്‍പ് സ്ത്രീകള്‍ സിദ്ര ഫൈബ്രോയിഡ് കേന്ദ്രത്തിലെത്തി രണ്ടാമതൊരു അഭിപ്രായം കൂടി തേടണമെന്ന് സിദ്ര റീപ്രൊഡക്ടീവ് സര്‍ജറി ഡയറക്ടര്‍ ഡോ. അയിഷ യൂസുഫ് പറഞ്ഞു. റോബട്ടിക് ഗൈനക്കോളജി ശസ്ത്രക്രിയയില്‍ വൈദഗ്ധ്യം നേടിയ ഏക ഖത്തരി ഫിസിഷ്യന്‍ കൂടിയാണ് ഡോ.അയിഷ. പരമ്പരാഗത ശൈലിയിലുള്ള ഓപ്പണ്‍ ശസ്ത്രക്രിയ അല്ലെങ്കില്‍ ഗര്‍ഭപാത്രം നീക്കല്‍ എന്നീ മാര്‍ഗങ്ങള്‍ക്ക് പകരം വലുപ്പമുള്ള മുഴകളാണെങ്കില്‍ കൂടിയും റോബട്ടിക് ശസ്ത്രത്രിയയിലൂടെ നീക്കാന്‍ കഴിയും.
ഇത്തരം ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവര്‍ക്ക് 24 മുതല്‍ 48 മണിക്കൂറിനുള്ളില്‍ തന്നെ വീട്ടിലേക്ക് മടങ്ങാം. 2018 ല്‍ പ്രവര്‍ത്തനം തുടങ്ങിയ സിദ്ര മെഡിസിന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമാണ് സേവനം നല്‍കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.