
ദോഹ: തെരുവുകച്ചവടക്കാര്‍ക്കെതിരെ പരിശോധന കര്‍ശനമാക്കി അധികൃതര്‍. അല്ശഹാനിയ മുനിസിപ്പാലിറ്റിയാണ് ഇന്റേണല്‍ സെക്യൂരിറ്റി ഫോഴ്സുമായി (ലഖ്വിയ) സഹകരിച്ച് മെകെയിന്സിലെ അനധികൃത തെരുവുകച്ചവടക്കാരുടെ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയത്. പരിശോധനയെ തുടര്‍ന്ന് ഇവിടങ്ങളിലെ അനധികൃത തെരുവുകച്ചവടക്കാരെ ഒഴിപ്പിച്ചു. കച്ചവടക്കാരുടെ നിരവധി സാധനസാമഗ്രികള്‍ ഇവിടെയുണ്ടായിരുന്നു.
എല്ലാ നിയമലംഘനങ്ങളും ഒഴിപ്പിച്ച് പ്രദേശം വൃത്തിയാക്കി. ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലെ നിയമലംഘനങ്ങള്‍ ഒഴിവാക്കുന്നതിന്റെയും കച്ചവടകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട സാധാരണ നടപടികളുടെയും ഭാഗമായാണ് അല്ശഹാനിയ മുനിസിപ്പാലിറ്റിയുടെ പരിശോധന.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.