Currency

തെരഞ്ഞെടുപ്പ്; ഒമാനില്‍ 27ന് പൊതുഅവധി പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Thursday, October 24, 2019 12:25 pm

മസ്‌കറ്റ്: ഒമാനിലെ ഒന്‍പതാമത് മജ്ലിസ് ശൂറയിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 27ന് നടക്കും. തെരഞ്ഞെടുപ്പില്‍ മുഴുവന്‍ വോട്ടര്‍മാര്‍ക്കും പങ്കെടുക്കാന്‍ സൗകര്യമൊരുക്കുന്നതിനായി ഒക്ടോബര്‍ 27ന് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചു. ഞായറാഴ്ച രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ഏഴുമണി വരെയായിരിക്കും വോട്ടെടുപ്പ് നടക്കുക.

86 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 637 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 61 വിലായത്തുകളിലായി 110 പോളിങ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. ഈ വര്‍ഷം 7,13,335 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. ഇതില്‍ 3,75,801 പേര്‍ പുരുഷന്മാരും, 3,37,534 സ്ത്രീകളുമാണ്. നാല് വര്‍ഷമാണ് തെരഞ്ഞെടുക്കപെടുന്ന മജ്ലിസ് ശൂറയുടെ കാലാവധി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x