
ദോഹ: രാജ്യത്ത് പുതിയ സ്വകാര്യ സ്കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും തുടങ്ങാനായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. നവംബര്‍ മൂന്നുമുതല്‍ ഇതിനായി അപേക്ഷ നല്‍കാം. 2020-2021 വിദ്യാഭ്യാസ വര്‍ഷത്തിലേക്ക് പുതിയ സ്ഥാപനങ്ങള്‍ക്കുള്ള ലൈസന്‍സിനും പ്രവര്ത്തനാനുമതിക്കുമുള്ള അപേക്ഷകള്‍ ഡിസംബര്‍ 31 വരെയാണ് സ്വീകരിക്കുകയെന്ന് മന്ത്രാലയം അറിയിച്ചു. പ്രൈവറ്റ് സ്കൂള്‍ ലൈസന്‍സിങ് മാന്വല്‍ പ്രകാരമുള്ള ചട്ടങ്ങളും സൗകര്യങ്ങളും ഉള്ളവര്‍ക്കാണ് അപേക്ഷ നല്‍കാനാവുക.
അപേക്ഷകന് സ്കൂള്‍ നടത്താനുള്ള ഭൗതികസൗകര്യങ്ങള് ഉണ്ടായിരിക്കണം. 21 വയസ്സ് പൂര്‍ത്തിയായിരിക്കണം. വിദ്യാഭ്യാസ മന്ത്രാലയത്തിലോ മന്ത്രാലയവുമായി ബന്ധപ്പെട്ട വിഭാഗങ്ങളിലോ ജോലിചെയ്യുന്ന ആളായിരിക്കരുത്. അപേക്ഷകന്റെ ഖത്തര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി കൂടെ അപേക്ഷക്കൊപ്പം അയക്കണം. മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ മന്ത്രാലയത്തിന്റെ പ്രൈവറ്റ് ലൈസന്‍സിങ് വകുപ്പില്‍നിന്ന് ലഭ്യമാകും. ഫോണ്‍: 44044772, 44045128, 44045147, 44044769.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.