
ദോഹ: മിസൈമിര്‍ ഇന്റര്‍ചേഞ്ചിലെ പുതിയ അടിപ്പാത പൊതുമരാമത്ത് വകുപ്പ് (അഷ്ഗാല്‍) ഗതാഗതത്തിനായി തുറന്നു. 220 മീറ്റര്‍ നീളുന്ന അണ്ടര്‍ പാസാണ് തുറന്നത്. മണിക്കൂറില്‍ 1,500 വാഹനങ്ങളെ ഉള്‍ക്കൊളളാന്‍ ശേഷിയുള്ളതാണ് പുതിയ അടിപ്പാതകള്‍. 3 തട്ടുകളിലായുള്ള മിസൈമിര്‍ ഇന്റര്‍ചേഞ്ചിലെ 9 അണ്ടര്‍പാസുകളില്‍ ആദ്യത്തേതാണ് തുറന്നത്.
രാജ്യത്ത് ഇത്തരമൊരു ഇന്റര്‍ചേഞ്ച് ആദ്യമാണ്. ഇ റിങ് റോഡ്, ദോഹ എക്സ്പ്രസ് വേ, സബാഹ് അല്‍ അഹമ്മദ് കോറിഡോര്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡ്, റൗദത്ത് അല്‍ ഖെയ്ല്‍ സ്ട്രീറ്റ് എന്നീ 5 പ്രധാന റോഡുകളുമായി ബന്ധിപ്പിച്ചാണ് ഇന്റര്‍ചേഞ്ചിന്റെ നിര്‍മാണം.
പുതിയ അണ്ടര്‍ പാസ് തുറന്നതോടെ റൗദത്ത് അല്‍ ഖെയ്ല്‍ സ്ട്രീറ്റിലേക്ക് ഇ റിങ് റോഡ് വഴി വാഹനങ്ങള്‍ക്ക് സുഗമമായി പ്രവേശിക്കാം. അല്‍ തുമാമ, പഴയ വിമാനത്താവളം എന്നിവിടങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് പഴയ പാത ഉപയോഗിക്കാതെ തന്നെ റൗദത്ത് അല്‍ ഖെയ്ല്‍ സ്ട്രീറ്റിലേക്ക് പ്രവേശിക്കാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.