
ദോഹ: കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനങ്ങള്‍ ഗതാഗത നിയമലംഘനം നടത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ ക്രോസിങ് പോയിന്റുകളില്‍ റഡാറുകള്‍ സ്ഥാപിക്കും. വൈകാതെ പുതിയ റഡാറുകള്‍ സ്ഥാപിക്കുമെന്ന് ഗതാഗത ഡയറക്ടറേറ്റിലെ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് സാദ് അല്‍ ഖര്‍ജി പറഞ്ഞു.
ശൈത്യകാല ക്യാംപുകളില്‍ ഗതാഗത ലംഘനങ്ങളും അപകടങ്ങളും ഒഴിവാക്കാന്‍ ലക്ഷ്യമിട്ട് ബോധവല്ക്കരണനും മുന്‍കരുതലുകളും ഗതാഗത വകുപ്പ് സ്വീകരിച്ചു. കൂടുതല്‍ പട്രോള്‍ സംഘങ്ങളെ നിയോഗിച്ചും കര്‍ശന പരിശോധന നടത്തിയും സീലൈനില്‍ അപകട നിരക്ക് കുറയ്ക്കാന്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.