Currency

ലേബര്‍ ക്യാമ്പുകള്‍ക്ക് പുതിയ വ്യവസ്ഥകളുമായ് മസ്‌കറ്റ്

സ്വന്തം ലേഖകന്‍Saturday, November 9, 2019 12:42 pm

മസ്‌കത്ത്: തലസ്ഥാന ഗവര്‍ണറേറ്റിലെ ലേബര്‍ ക്യാമ്പുകള്‍ക്ക് പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി മസ്‌കത്ത് നഗരസഭ. തൊഴിലാളികള്‍ക്ക് മാന്യമായ ജീവിത സാഹചര്യം ഉറപ്പുവരുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നിര്‍ദേശമെന്ന് മസ്‌കത്ത് നഗരസഭ അറിയിച്ചു.

മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ ഡോക്ടറുടെ സേവനം, സൗകര്യങ്ങളുള്ള ക്വാര്‍േട്ടഴ്‌സ്, നല്ല കാന്റീന്‍ സൗകര്യം, വൃത്തിയുള്ള ശുചിമുറികള്‍ എന്നിവ ഉണ്ടാകണം. നഗരസഭയുടെ പുതിയ നിര്‍ദേശപ്രകാരം അഞ്ഞൂറും അതിന് മുകളിലും ആളുകള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ റെസിഡന്റ് ഫിസിഷ്യനെ നിയമിക്കുകയും മെഡിക്കല്‍ ക്ലിനിക്ക് ഉണ്ടായിരിക്കുകയും വേണം. ക്യാമ്പിലെ താമസക്കാരുടെ എണ്ണം നൂറിനും അഞ്ഞൂറിനും മുകളിലാണെങ്കില്‍ യോഗ്യതയുള്ള നഴ്‌സുമാരുടെ ചുമതലയിലുള്ള ഫസ്റ്റ് എയ്ഡ് സെന്റര്‍ ഉണ്ടാകണം.

തൊഴിലിടത്തില്‍ പരിക്കേറ്റതോ അല്ലെങ്കില്‍ ക്യാമ്പിലെ താമസക്കാര്‍ ആയതോ ആയ രോഗികളുടെ രജിസ്റ്റര്‍ സൂക്ഷിക്കുകയും വേണം. നൂറ് പേരില്‍ അധികം താമസിക്കുന്ന ക്യാമ്പുകളില്‍ രോഗികളായവരെ താമസിപ്പിക്കാന്‍ ഒരു വാര്‍ഡ് ഉണ്ടാകണം. മറ്റ് രോഗികള്‍ കൂടി അസുഖ ബാധിതരാകുന്നത് തടയനാണിത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x