
ദോഹ: ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ രാജ്യത്ത് ഇടിയോടു കൂടിയ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കടലില്‍ പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. വടക്ക്കിഴക്കന്‍- തെക്ക്കിഴക്കന്‍ കാറ്റ് ശക്തമാകും.
8 മുതല്‍ 18 നോട്ടിക് മൈല്‍ വേഗത്തിലും ചില സമയങ്ങളില്‍ 30 നോട്ടിക് മൈല്‍ വേഗത്തിലും കാറ്റ് വീശും. തിരമാല 3 മുതല്‍ 6 അടി ഉയരത്തിലെത്തും. രാജ്യത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.