Currency

ഒമാനില്‍ വീസാ നിരോധനം തുടരും

സ്വന്തം ലേഖകന്‍Wednesday, November 13, 2019 12:33 pm

മസ്‌കത്ത്: ഒമാനില്‍ വിവിധ ജോലികള്‍ക്ക് ഏര്‍പ്പെടുത്തിയ വീസാ നിരോധനം ആറു മാസം കൂടി തുടരും. കണ്‍സ്ട്രക്ഷന്‍, ക്ലീനിംഗ് എന്നീ ജോലികള്‍ക്കുള്ള വീസാ നിരോധനമാണ് തുടരുകയെന്ന് മാന്‍പവര്‍ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍, നൂറില്‍ കൂടുതല്‍ തൊഴിലാളികളുള്ള കമ്പനികള്‍ക്ക് നിയന്ത്രണം ബാധകമല്ലെന്നും മന്ത്രാലയം അറിയിച്ചു.

2013 മുതല്‍ തുടരുന്ന വീസാ നിരോധനമാണ് വീണ്ടും നീട്ടിയിരിക്കുന്നത്. നൂറില്‍പരം ജോലികള്‍ക്ക് വീസാ നിയന്ത്രണം നിലനില്‍ക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x