
ദോഹ: ഡിസംബറോടെ രാജ്യത്ത് 3 സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ കൂടി തുറക്കും. അല്‍ വക്ര, ഉം സലാല്‍, സെയ്ലിയ എന്നിവിടങ്ങളിലാണ് പുതിയ സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ തുറക്കുന്നത്. വിഭിന്നങ്ങളായ വ്യാപാര പ്രവര്‍ത്തനങ്ങളാണ് മൂന്നിടങ്ങളിലുമുള്ളത്. കൂടാതെ ലേലത്തിനും ഇടമുണ്ടാകും.
അല്‍ വക്രയില്‍ ലൈവ്സ്റ്റോക്കിന്റെ മൊത്തവ്യാപാരവും അല്‍ സെയ്ലിയയില്‍ പച്ചക്കറി, പഴം മൊത്ത വ്യാപാരവും ഉം സലാലില്‍ മീന്‍ മൊത്ത കച്ചവടവുമായിരിക്കുമെന്ന് പുതിയ സെന്‍ട്രല്‍ മാര്‍ക്കറ്റുകളുടെ ചുമതല വഹിക്കുന്ന ഹസാദ് ഫുഡിന്റെ ബിസിനസ് റിലേഷന്‍സ് ഡയറക്ടര്‍ മുബാറക് അല്‍ സഹൗത്തി പറഞ്ഞു. ഹസാദിന്റെ അസ് വാക് ഭക്ഷ്യ ഫസിലിറ്റി മാനേജ്മെന്റിനാണ് 3 മാര്‍ക്കറ്റുകളുടെയും മേല്‍നോട്ടവും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.