
ഒമാന്‍: സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ നാളെ 49ാമത് ദേശീയദിനം ആഘോഷിക്കും. ആഴ്ചകള്‍ നീളുന്ന ആഘോഷ പരിപാടികള്‍ക്കാണ് നാളെ തുടക്കം കുറിക്കുന്നത്. സൈനിക പരേഡിന് സുല്‍ത്താന്‍ നേതൃത്വം നല്‍കുമെന്ന വാര്‍ത്ത ആഘോഷ ഒരുക്കങ്ങള്‍ക്ക് ആവേശം പകര്‍ന്നിട്ടുണ്ട്. മുസന്നയിലെ സൈദ് ബിന്‍ സുല്‍ത്താന്‍ നേവല്‍ബേസില്‍ നടക്കുന്ന സായുധസേനാ പരേഡില്‍ സര്‍വസൈന്യാധിപന്‍ കൂടിയായ സുല്‍ത്താന്‍ അഭിവാദ്യം സ്വീകരിക്കും.
പരേഡ് നടക്കുന്നത് മുന്‍നിര്‍ത്തി തിങ്കളാഴ്ച രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ ബൈത്തുല്‍ ബര്‍ക്ക കൊട്ടാരത്തില്‍നിന്ന് നേവല്‍ബേസ് വരെ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് നിരോധിച്ചിട്ടുണ്ട്. ദേശീയദിനം പ്രമാണിച്ച് 332 തടവുകാര്‍ക്ക് സുല്‍ത്താന്‍ മാപ്പ് നല്‍കിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഇതില്‍ 142 പേര്‍ വിദേശികളാണ്. ദേശീയദിനം പ്രമാണിച്ച് സുല്‍ത്താന് മന്ത്രിമാരും വിവിധ രാഷ്ട്ര നേതാക്കളും ആശംസകള്‍ നേര്‍ന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.