
ഒമാന്‍: ഒമാന്‍ ദേശീയദിനാഘോഷത്തിന് പിന്തുണയര്‍പ്പിച്ച് അയല്‍ രാജ്യമായ യു.എ.ഇയും. അബൂദബി ഉള്‍പ്പെടെ എല്ലാ യു.എ.ഇ നഗരങ്ങളിലും വിവിധ പരിപാടികള്‍ അരങ്ങേറി. അതിര്‍ത്തി കേന്ദ്രങ്ങളില്‍ മധുരപലഹാരം നല്‍കിയാണ് ഒമാനികളെ യു.എ.ഇ എമിഗ്രേഷന്‍ വരവേറ്റത്. സര്‍ക്കാര്‍ തലത്തിലും അല്ലാതെയും വിവിധ ആഘോഷ പരിപാടികളാണ് ദേശീയദിനാഘോഷ ഭാഗമായി നടന്നത്.
ബഹിരാകാശ യാത്രക്കിടെ പകര്‍ത്തിയ ഒമാന്റെ ചിത്രം പങ്കു വെച്ചാണ് ഹസ്സ അല്‍ മന്‍സൂരി ദേശീയദിനാഘോഷത്തെ വേറിട്ടതാക്കിയത്. യു.എ.ഇയിലെ വിവിധ എമിഗ്രേഷന്‍ വിഭാഗങ്ങളും സുരക്ഷാ ഏജന്‍സികളും ഒമാന്‍ ദേശീയദിനത്തിന് ഐക്യദാര്‍ഡ്യം അര്‍പ്പിച്ചു.
ഒമാന്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി യുഎഇയിലെ പൊതു പാര്‍ക്കുകളില്‍ സൗജന്യ പ്രവേശനാനുമതിയും നല്‍കി. ഒമാനികള്‍ക്കും ഒമാനില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കുമാണ് സൗജന്യമായി പാര്‍ക്കുകളില്‍ പ്രവേശനം അനുവദിച്ചത്. യുഎഇയിലെ എല്ലാ പാര്‍ക്കുകളിലും ഈ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.