Currency

മെട്രോ ഗോള്‍ഡ് ലൈന്‍ സര്‍വീസ് വ്യാഴാഴ്ച മുതല്‍

സ്വന്തം ലേഖകന്‍Wednesday, November 20, 2019 12:56 pm

ദോഹ: ദോഹ മെട്രോയുടെ ഗോള്‍ഡ് ലൈന്‍ നാളെ മുതല്‍ സര്‍വീസ് തുടങ്ങും. റാസ് ബു അബൗദ് സ്റ്റേഷന്‍ മുതല്‍ അല്‍ അസിസിയ സ്റ്റേഷന്‍ വരെയാണ് സര്‍വീസ് നടത്തുക. നഗരത്തിന്റെ കിഴക്ക് – പടിഞ്ഞാറന്‍ മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഗോള്‍ഡ് ലൈനില്‍ 11 സ്റ്റേഷനുകളാണുള്ളത്.

റാസ് ബു അബൗദ്, നാഷനല്‍ മ്യൂസിയം, സൂഖ് വാഖിഫ്, മുഷെറിബ്, ബിന്‍ മഹ്മൂദ്, അല്‍ സദ്ദ്, സുഡാന്‍, ജവാന്‍, അല്‍ വാബ്, സ്പോര്‍ട്സ് സിറ്റി, അസീസിയ എന്നിവയാണ് സ്റ്റേഷനുകള്‍. നിലവിലെ റെഡ് ലൈനിന്റെ പ്രവര്‍ത്തനം പോലെ ശനി മുതല്‍ വ്യാഴം വരെ രാവിലെ 6 മുതല്‍ രാത്രി 11 വരെയും വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 11 വരെയുമാണ് പ്രവര്‍ത്തനം. റെഡ്, ഗോള്‍ഡ് ലൈനുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സ്റ്റേഷനാണ് മുഷെറിബ്.

എല്ലാ സ്റ്റേഷനുകളില്‍ നിന്നും യാത്രക്കാര്‍ക്ക് സൗജന്യ മെട്രോ ലിങ് ബസുകളുമുണ്ടാകും. നിലവിലെ റെഡ് ലൈനിന്റെ പ്രവര്‍ത്തനം മേയ് മുതലാണ് ആരംഭിച്ചത്. ഇതുവരെ 20 ലക്ഷത്തിലധികം യാത്രക്കാരാണ് മെട്രോ ഉപയോഗിച്ചത്. മൂന്നാമത്തെ ലൈനായ ഗ്രീന്‍ ലൈനും അടുത്ത വര്‍ഷം തുറക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x