
ഒമാന്‍: മലിനീകരണം കുറവുള്ള ഏഷ്യന്‍ രാജ്യങ്ങളുടെ മുന്‍ നിരയില്‍ ഒമാനും. അന്താരാഷ്ട്ര ഏജന്‍സിയായ നുംബിയോ പ്രസിദ്ധീകരിച്ച ലോകാരോഗ്യ സംഘടനയുടെ വായുമലിനീകരണത്തെ കുറിച്ചുള്ള പട്ടികയില്‍ മലിനീകരണം കുറഞ്ഞ തോതിലുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ ഒമാന്‍ മൂന്നാമതാണ്.
ലോക രാജ്യങ്ങളെയും നഗരങ്ങളെയും കുറിച്ച് ഉപയോക്താക്കളില്‍ നിന്നുള്ള ഏറ്റവും വലിയ ഡാറ്റാശേഖരം സൂക്ഷിക്കുന്ന സ്ഥാപനമാണ് നുംബിയോ. പൊല്ല്യൂഷന്‍ ഇന്‍ഡക്സ് 32.06 ഉള്ള സിംഗപൂര്‍ ആണ് ഏഷ്യന്‍ മേഖലയില്‍ ഒന്നാമത്. 36.78 ഇന്‍ഡക്സ് ഉള്ള ജപ്പാന് രണ്ടാമത് 37.80 ഉള്ള ഒമാന്‍ മൂന്നാമതുമാണ്. 52.99 ഉള്ള യു.എ.ഇ നാലാമതും 53.75 ഇന്‍ഡക്സ് ഉള്ള സൈപ്രസ് അഞ്ചാമതുമാണ്.
പശ്ചിമേഷ്യ അല്ലെങ്കില്‍ പടിഞ്ഞാറന്‍ ഏഷ്യ മേഖലയില്‍ ഒമാന്‍ ഒന്നാം സ്ഥാനത്താണ് ഉള്ളത്. യു.എ.ഇ, സൈപ്രസ്, അര്‍മീനിയ, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍. ജി.സി.സി രാജ്യങ്ങളില്‍ സൗദിക്ക് പിന്നില്‍ കുവൈത്തും ബഹറൈനുമാണ് ഉള്ളത്. നഗരങ്ങളിലെ മൊത്തം മലിനീകരണത്തിന്റെ അളവുകോലാണ് പൊല്ല്യൂഷന്‍ ഇന്‍ഡക്സ്. വായുമലിനീകരണത്തിന്റെ ഫലമായി വര്‍ഷം തോറും ലോകത്തില്‍ ഏഴ് ദശലക്ഷമാളുകള്‍ മരണപ്പെടുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.