
ദോഹ: അല്‍ ബിദ മെട്രോ സ്റ്റേഷന് സമീപം പുതിയ 6 നില കാര്‍ പാര്‍ക്കിങ് കെട്ടിടം ഉടന്‍ തുറക്കും. ഖത്തര്‍ റെയിലിന്റെ ദോഹ മെട്രോ പദ്ധതികള്‍ക്കായുള്ള കഹ്റാമയുടെ പുതിയ വൈദ്യുത സബ് സ്റ്റേഷനോട് ചേര്‍ന്നാണ് പുതിയ കാര്‍ പാര്‍ക്കിങ്. അത്യാധുനിക സുരക്ഷാ, മുന്‍കരുതല്‍ സംവിധാനങ്ങളിലുള്ള ഉപകരണങ്ങളും കെട്ടിടത്തിലുണ്ടാകും.
കെട്ടിടത്തിന്റെ പ്രധാന പ്രവേശന കവാടങ്ങളില്‍ എല്ലാ നിലകളുടെയും പ്രവേശനവഴികളും ഓരോ നിലകളിലും ഒഴിവുള്ള പാര്‍ക്കിങ് സ്ലോട്ടുകളുടെ നമ്പറുകളും ഇലക്ട്രിക് സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.