
കുവൈത്ത് സിറ്റി: ഇന്ത്യയില്‍നിന്ന് നഴ്സുമാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഇന്ത്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്ന് 700ലേറെ നഴ്സുമാരെ റിക്രൂട്ട് ചെയ്യാനാണ് ആലോചനയെന്ന് പ്രദേശിക പത്രം റിപ്പോര്‍ട്ടുചെയ്തു. സ്ഥിര നിയമനത്തിന് പകരം കരാര്‍ വ്യവസ്ഥയിലാകും നിയമനം. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയില്‍ നിന്നുള്ള നഴ്സുമാരെ കുവൈത്ത് നിയമിക്കുന്നത്. ജനുവരിയില്‍ ഉദ്ഘാടനം ചെയ്യുന്ന ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കുമാണ് റിക്രൂട്ട്മെന്റ്.
ആരോഗ്യ മന്ത്രാലയം നേരിട്ടും ബാക്കിയുള്ളവരെ കരാര്‍ കമ്പനികള്‍ വഴിയുമാണ് റിക്രൂട്ട്ചെയ്യുന്നത്. സ്ഥിരം നിയമനത്തിന് പകരം കുറഞ്ഞ കാലത്തേക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിനാണ് മന്ത്രാലയം മുന്‍ഗണന നല്‍കുന്നത്. കരാര്‍ നിയമനമായാല്‍ സേവനാനന്തര ആനുകൂല്യങ്ങള്‍ നല്‍കേണ്ടിവരില്ല എന്നതാണ് അധികൃതര്‍ കാണുന്ന നേട്ടം.
വിദേശത്ത് നിന്നും എത്തുന്ന നഴ്സുമാരില്‍ ഏറെയും നാലോ അഞ്ചോ വര്‍ഷത്തെ സേവനത്തിന് ശേഷം കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകുന്നതും അധികൃതരെ പുനരാലോചനക്ക് പ്രേരിപ്പിക്കുന്നു. നഴ്സിങ് ക്ഷാമം കുവൈത്ത് ആരോഗ്യ മന്ത്രാലയത്തെ വലക്കുന്നുണ്ട്. സ്വദേശികളെ നിയമിക്കുന്നതിനാണ് മുന്‍ഗണനയെങ്കിലും യോഗ്യരായ സ്വദേശി നഴ്സുമാരെ ആവശ്യാനുസരണം ലഭ്യമല്ലാത്ത സ്ഥിതിയുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.