
മസ്കത്ത്: ഈ മാസം ആദ്യ പകുതിയില്‍ ഒമാനില്‍ വീണ്ടും കാലാവസ്ഥ വ്യതിയാനത്തിന് സാധ്യത. ശക്തമായ മഴക്കും കാലാവസ്ഥ വ്യതിയാനം കാരണമായേക്കുമെന്ന് സിവില്‍ ആവിയേഷന്‍ പൊതു അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ന്യൂനമര്‍ദമാണ് കാലാവസ്ഥ വ്യതിയാനം അനുഭവപ്പെടാന്‍ കാരണം.
ഈ മാസം ആദ്യ പകുതയില്‍ മൂന്ന് ന്യൂന മര്‍ദങ്ങളാണ് ഒമാന്‍ തീരത്തെ ബാധിക്കുകയെന്ന് പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മുസന്തം, തെക്കന്‍ ബാത്തിന, വടക്കന്‍ ബാത്തിന, അല്‍ ദാഖിറ, അല്‍ ദാഖിലിയ്യ, മസ്കത്ത് എന്നീ ഗവര്‍ണറേറ്റുകളിലും വടക്കന്‍ ശര്‍ഖിയ്യ, തെക്കന്‍ ശര്‍ഖിയ്യ ഗവര്‍ണറേറ്റുകളിലെ പര്‍വത മേഖലകളിലുമാണ് മഴ കാര്യമായി ബാധിക്കുക. ആദ്യ ന്യൂന മര്‍ദം നാളെയും മറ്റന്നാളും അനുഭവപ്പെടാനാണ് സാധ്യത. നേരിയതും ഇടത്തരം മഴയുമാണ് ആദ്യ ന്യൂനമര്‍ദത്തില്‍ അനുഭവപ്പെടുക.
രണ്ടാം ന്യൂനമര്‍ദം ഈ മാസം ഏഴ്, എട്ട്, ഒമ്പത് ദിവസങ്ങളില്‍ അനുഭവപ്പെടും. ഒന്നോ ഒന്നരയോ ദിവസം കാലാവസ്ഥ വ്യതിയാനമുണ്ടാവും. ശക്തമായതോ ഇടത്തരത്തിലുള്ളതോ ആയ മഴക്കാണ് സാധ്യത. ഡിസംബര്‍ മധ്യത്തോടെ മൂന്നാമത്തെ ന്യൂനമാര്ദം അനുഭവപ്പെടാനാണ് സാധ്യതയെന്ന് സിവില്‍ ആവിയേഷന്‍ പൊതു അതോറിറ്റി മുന്നറിയിപ്പ് നല്കുന്നു.
കഴിഞ്ഞയാഴ്ച ഒമാന്റെ വിവിധ ഭാഗങ്ങളില്‍ മഴ അനുഭവെപ്പട്ടിരുന്നു. വന്‍ നാശനഷ്ടങ്ങളാണ് ശക്തമായ മഴ കാരണം ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.