Currency

ഒമാനിലെ വിദേശികളുടെ എണ്ണം കുറയുന്നുവെന്ന് റിപ്പോര്‍ട്ട്; ഇന്ത്യക്കാരുടെ എണ്ണത്തിലും ഗണ്യമായ കുറവ്

സ്വന്തം ലേഖകന്‍Saturday, December 7, 2019 12:58 pm

മസ്‌കറ്റ്: ഒമാനിലെ വിദേശികളുടെ എണ്ണം കുറയുന്നുവെന്ന് ദേശീയ സ്ഥിതി വിവര മന്ത്രാലയം. സ്വദേശിവല്‍ക്കരണം നടപ്പിലാക്കന്‍ രാജ്യത്തു ഏര്‍പ്പെടുത്തിയിരിക്കുന്ന തൊഴില്‍ വിസ നിയന്ത്രണങ്ങളാണ് കാരണമെന്നാണ് വിലയിരുത്തല്‍. നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനവ് രേഖപെടുത്തിയിട്ടുണ്ട്.

ദേശീയ സ്ഥിതിവിവര മന്ത്രാലയം പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം ഡിസംബര്‍ മൂന്നു വരെ 19,87,456 വിദേശികള്‍ ആണ് ഒമാനില്‍ ഉള്ളത്.2018 നവംബര്‍ വരെയുള്ള കണക്കുകള്‍ അനുസരിച്ചു 19,96,190 വിദേശികള്‍ ആയിരുന്നു രാജ്യത്ത് ഉണ്ടായിരുന്നത്. മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ വിദേശികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുകള്‍ ആണ് എല്ലാ വര്‍ഷവും രേഖപ്പെടുത്തുന്നത്. സ്വദേശിവത്കരണത്തിന്റെ ഭാഗമായി പത്തു വിഭാഗങ്ങളിലെ 87 തസ്തികയിലേക്കുള്ള വിസ നിരോധനം വിദേശികളുടെ തൊഴില്‍ അവസരങ്ങള്‍ക്കു സാധ്യതകള്‍ കുറച്ചതാണ് ഇതിന് പ്രധാന കാരണം.

ഇന്ത്യക്കാരായ പ്രവാസികളുടെ എണ്ണത്തിലും ഗണ്യമായ കുറവുകള്‍ ആണ് രേഖപ്പെടുത്തുന്നത്. 6,38,059 ഇന്ത്യക്കാര്‍ മാത്രമാണ് ഇപ്പോള്‍ രാജ്യത്ത് ഉള്ളത്. 2019 നവംബര്‍ വരെ ഒമാനിലെ ആകെ ജനസംഖ്യ 46,74,253 ആണെന്ന് സ്ഥിതിവിവര മന്ത്രാലയം പുറത്തിറക്കിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x