Currency

അമിത വേഗം: കര്‍ശന നടപടി, മുന്നറിയിപ്പുമായി ഗതാഗത വകുപ്പ്

സ്വന്തം ലേഖകന്‍Sunday, December 8, 2019 11:48 am

ദോഹ: അമിത വേഗത്തിലും അശ്രദ്ധമായും വാഹനം ഓടിക്കാന്‍ അനുവദിക്കില്ലെന്ന കര്‍ശന മുന്നറിയിപ്പുമായി ഗതാഗത വകുപ്പ്. 180 കിലോമീറ്റര്‍ വേഗത്തിന് മുകളില്‍ വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഗതാഗത ബോധവല്‍ക്കരണ വകുപ്പ് അസി.ഡയറക്ടര്‍ ലെഫ.ജാബര്‍ മുഹമ്മദ് അദിബാഹ് വ്യക്തമാക്കി.

ഇത്തരത്തില്‍ വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ ഗതാഗത പട്രോള്‍ സംഘം സജീവമാണ്. ഹൈവേകളില്‍ പ്രത്യേകിച്ചും വാരാന്ത്യങ്ങളിലാണു കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. അല്‍ഖോര്‍, സീലൈന്‍, ദുഖാന്‍, സല്‍വ എന്നിവിടങ്ങളിലേക്കുള്ള റോഡുകളിലാണ് ഇത്തരം പ്രവണത കൂടുതലും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x